ന്യൂഡല്‍ഹി: ചൈന, ഇന്ത്യന്‍ ഭൂപ്രദേശം കൈയേറിയില്ലെന്ന് ക്ലീന്‍ചിറ്റ് നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവിശ്യപ്പെട്ടു. അരുണാചലില്‍ ചൈന ഗ്രാമമുണ്ടാക്കിയെന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം നടത്തിയത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും രാജ്യത്തോട് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ചൈനയുമായുള്ള നമ്മുടെ എല്ലാ അതിർത്തികളും 2020 ഏപ്രിലിൽ നിലവിലുണ്ടായിരുന്ന സ്ഥിതിഗതിയിലാണോ ഇപ്പോൾ നിൽക്കുന്നതെന്ന് പ്രധാനമന്ത്രി ഉത്തരം നൽകണം. ചൈനയുടെ കടന്നുകയറ്റം പെന്റഗൺ യുഎസ് കോൺഗ്രസിന്റെ വാർഷിക റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിർമിക്കപ്പെട്ട ഗ്രാമത്തിലുള്ളവർ അവശ്യഘട്ടത്തിൽ ഉപയോഗിക്കാവുന്ന സൈനികരാണെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തേയും കൈയേറ്റം നിഷേധിച്ച കേന്ദ്ര സർക്കാർ 17 മാസമായി ചൈനക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. ഇപ്പോഴത്തേത് ഇന്ത്യ ചരിത്രത്തില കറുത്ത അധ്യായമാണിത്. ചൈന ഈ ക്ലീൻചിറ്റ് ലോകമെങ്ങും ഉപയോഗിക്കുകയാണ്. അവരെ ഇതു കൂടുതൽ ധൈര്യപ്പെടുത്തി. ഇതു മറയാക്കി അരുണാചലിലും ലഡാക്കിലും മാത്രമല്ല ഉത്തരാഖണ്ഡിൽ പോലും ചൈന ഇന്ത്യൻ സജ്ജീകരണങ്ങൾ നശിപ്പിക്കുകയാണെന്നും പവൻ ഖേര പറഞ്ഞു.

